സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലയായ കാസര്‍കോഡ് നിന്ന് 17 പേരെ കാണാതായ സംഭവത്തില്‍ ഇന്ത്യ ഇറാന്റെ സഹായം തേടി. ടൂറിസ്റ്റ് വിസയില്‍ ഇവര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ കണ്ടെത്താന്‍ ഇന്ത്യ ഇറാന്റെ സഹായം തേടിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായ 17 പേരില്‍ ഒമ്പതുപേര്‍ പുരുഷന്മാരും ആറുപേര്‍ സത്രീകളും രണ്ടുപേര്‍ കുട്ടികളുമാണ്. ആറുസ്ത്രീകളില്‍ മൂന്നുപേര്‍ ഗര്‍ഭിണികളാണ്. 20 വയസ്സില്‍ താഴെ പ്രായമുള്ളവരാണ് എല്ലാവരും. ഇവര്‍ രണ്ട് സംഘങ്ങളായാണ് ഇന്ത്യ വിട്ടതെന്നാണ് രഹസ്യാന്വേഷണ വിവരം.