ടെലികോം മേഖലയ്ക്ക് പുറമേ ഡി ടി എച്ച് രംഗത്തും വിപ്ലവം സൃഷ്ടിക്കാന്‍ ജിയോ !

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2016 (13:55 IST)
ടെലികോം മേഖലയില്‍ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയുടെ ഉറക്കം കെടുത്തി മുന്നില്‍ നില്‍ക്കുന്ന ജിയോ ഇപ്പോള്‍ പുതിയ പ്ലാനുമായി രംഗത്ത്. ഏറ്റവും വില കുറഞ്ഞ ഡി ടി എച്ച് സേവനവുമായാണ് ജിയോ എത്തുന്നത്. എന്നാല്‍ ഇതു വരെ ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 
 
അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് ജിയോയുടെ ഡി ടി എച്ച് സേവനം 185 രൂപയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്നാണ് പറയുന്നത്. നിലവിലെ മറ്റു ഡി ടി എച്ച് സേവനദാദാക്കള്‍ 275 രൂപ മുതല്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്. ഭാരതി എയര്‍ടെല്‍ ഈ അടുത്ത കാലത്ത് ആവേശകരമായ നിരവധി ഓഫറുകളുള്ള ഡി ടി എച്ച് സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. 
 
വി-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് എന്ന പേരില്‍ 100 Mbps സ്പീഡ് വരെ ലഭിക്കുന്ന ഇന്റെര്‍നെറ്റ് കണക്ഷനും കൂടാതെ എയര്‍ടെല്‍ ഡി ടി എച്ച് ഉപഭോക്താക്കള്‍ക്ക് അഞ്ച്ച് ജിബിയുടെ അധിക ഡാറ്റയുമാണ് എല്ലാ മാസവും എയര്‍ടെല്‍ നല്‍കിയിരുന്നത്. എന്നാലും റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇതിനേക്കാള്‍ ആകര്‍ഷകമായ ഓഫറുകളായിരിക്കും നല്‍കുകയെന്നാണ് പ്രതീക്ഷ. 
Next Article