ടവറുകളും കേബിൾ ശൃംഖലയും ഉൾപ്പടെ 1.07 ലക്ഷം കോടി രൂപക്ക് വിൽക്കാൻ ഒരുങ്ങി ജിയോ

Webdunia
ശനി, 9 ഫെബ്രുവരി 2019 (13:41 IST)
രാജ്യത്ത് ഏറ്റവും ലാഭമുണ്ടാക്കുന്ന ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ ടെലികോം രംഗത്തേക്ക് കടന്നു വന്നതിന് ശേഷം അതിവേദത്തിലായിരുന്നു ജിയോയുടെ വളർച്ച. എന്നാൽ ടവറുകളും കേബിൾ ശൃംഖലയുമടക്കമുള്ള ടെലികൊം രംഗത്തെ അടിസ്ഥാന സൌകര്യങ്ങൾ ജിയോ വിൽക്കാൻ ഒരുങ്ങുന്നതയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ക്യാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രൂക്ക്ഫീൽഡ്സ് എന്ന കമ്പനിക്കാണ് 1.07 ലക്ഷം കോടി രൂപക്ക് അടിസ്ഥാന സൌകര്യങ്ങൾ ജിയോ വിൽക്കാനൊരുങ്ങുന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യം കാണാൻ പോകുന്ന ഏറ്റവും വലിയ ബിസിനസ് കൈമാറ്റങ്ങളിൽ ഒന്നായിരിക്കും ഇത്.
 
കമ്പനിയുടെ ബാധ്യതകൾ ഒഴിവാക്കി കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ഈ വിൽപ്പന ജിയോയെ സഹായിക്കും എന്നാണ് ബിസിനസ് വിദഗ്ഷർ ചൂണ്ടിക്കാട്ടുന്നത്. 2.2 ലക്ഷത്തോളം ടവറുകളാണ് ജിയോക്ക് ഇന്ത്യയിലുള്ളത്. ഇതിൽ അധികവും ജിയോ വാടകക്കെടുത്തവയാണ്. ഇതുക്കൂടാതെ മൂന്ന് ലക്ഷം റൂട്ട് കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമാണ് ജിയോ വിൽക്കുന്നത്. 
 
അതേസമയം ടെലികോം സേവനങ്ങൾ ജിയോ വിൽക്കുന്നില്ല.  ടെലികോം രംഗത്തുള്ള മറ്റു അടിസ്ഥാന സൌകര്യങ്ങളുടെ നടത്തിപ്പും ജിയോ ബ്രൂക്ക്ഫീൽഡ്സിന് ദീർഘകാലാടിസ്ഥാനത്തിൽ കൈമാറിയേക്കും എന്നാണ് റിപ്പോർട്ടുകൾ. പുതിയ വിൽപ്പനയുടെ ഭാഗമായി ടെലികോം മേഖലയിൽ കൂടുതൽ ഇൻ‌വെസ്റ്റ്മെന്റുകൾ ജിയോ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ 30 കോടി ഉപയോക്താക്കളാണ് ജിയോക്ക് ഇന്ത്യയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article