5G സേവനം രാജ്യത്ത് ലഭ്യമാക്കാനൊരുങ്ങി റിലയൻസ് ജിയോ

Webdunia
വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (13:44 IST)
4G യുടെ കാലം ഏകദേശം തീരാനായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. ഇപ്പോഴിതാ 2020തോടെ 5G സേവനം രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോൾ റിലയൻസ്  ജിയോ.  4Gയേക്കാൾ വേഗതയേറിയ 5G സ്പെക്ട്രത്തിലേക്ക് മാറാൻ കേന്ദ്ര സർക്കാർ തീരുമനമേടുത്തതിനു പിന്നാലെയാണ് ജിയോയുടെ വെളിപ്പെടുത്തൽ.
 
2019 അവസാനത്തോടുകൂടി തന്നെ 5G സേവനം രാജ്യത്ത് ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സേവനം ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങളുടെ കാര്യത്തിലാണ് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത്. ഇത് ഉടൻ തന്നെ പരിഹരിക്കൊപ്പെടും. സ്പെക്ട്രം വിതരണം ആരംഭിച്ചാൽ ഉടൻ തന്നെ ഉപഭോക്താക്കളിലേക്കെത്തിക്കാനുള്ള എൽ ടി ശൃംഖല ജിയോക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.   
 
പ്രമുഖ ചിപ് നിർമ്മാണ കമ്പനികളായ ക്വാൽകോം, മീഡിയ ടെക് എന്നി  കമ്പനികൾ ഫൈവ് ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനാവശ്യമായ മോദങ്ങളുടെയും മറ്റു സാങ്കേതിക ഉപകരണങ്ങളുടെയും നിർമാണത്തിലാണ് ഇപ്പോൾ. അതേ സമയം ബി എസ് എൻ എൽ ആവും രാജ്യത്ത് ആ‍ദ്യം 5G സേവനം ലഭ്യമാക്കുക എന്ന് ബി എസ് എൻ എൽ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇങ്ങനെയെങ്കിൽ ബി എസ് എൻ എല്ലിന് തൊട്ടുപിന്നാലെയാവും ജിയോ 5Gയുമായി രംഗത്തെത്തുക.  

അനുബന്ധ വാര്‍ത്തകള്‍

Next Article