ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അഭിറാം മനോഹർ

ഞായര്‍, 19 മെയ് 2024 (10:07 IST)
സംസ്ഥാനത്ത് ഇന്നലെ മുതല്‍ തുടരുന്ന ശക്തമായ മഴ ഇന്നും നാളെയും തുടരും. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയും കോട്ടയം,ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് പ്രവചനം. തീവ്രമഴയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ഈ രണ്ട് ദിവസവും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
പത്തനംതിട്ട ജില്ലയില്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് രാത്രി എട്ട് മണിയോടെയാണ് റെഡ് അലര്‍ട്ടായി പുതുക്കിയത്. ഈ ജില്ലകളില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കണ്ണൂര്‍,കാസര്‍കോട് ഒഴികെയുള്ള മറ്റ് ജില്ലകളിലെ യെല്ലോ അലര്‍ട്ടാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍