ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി 5.91 ലക്ഷമായി. 10,70,859 കോടി രൂപയാണ് ഈ കാലയളവിലെ സര്‍ക്കാരിന്റെ ചെലവ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 3.3 ശതമാനത്തില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
9,38,641 കോടി രൂപ നികുതി വരുമാനത്തില്‍ നിന്നും 1,32,218 കോടി രൂപ മൂലധന അക്കൗണ്ടില്‍ നിന്നുമാണ് ചെലവഴിച്ചത്. ഓഗസ്റ്റ് വരെ 4,79,568 കോടി രൂപയാണ് സര്‍ക്കാരിന് വരുമാനമായി ലഭിച്ചത്. . കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.