സുപ്രീം കോടതി നടപടികൾ ഇനി തത്സമയം; സംപ്രേക്ഷണമാകാമെന്ന് സുപ്രീം കോടതി

ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (16:01 IST)
ഡൽഹി: ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന  സുപ്രധാന കേസുകളിൽ കോടതി നടപടികൾ തത്സമയം സം‌പ്രേക്ഷണം ചെയ്യാമെന്ന് സുപ്രീം കോടതി. കോടതി നടപടികൾ തത്സമയം സം‌പ്രേക്ഷണം ചെയ്യുന്നത് സുതാര്യത വർധിപ്പിക്കുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. 
 
കോടതി നടപടികൾ തത്സമയം സം‌പ്രേക്ഷണം ചെയ്യുനതിലൂടെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അതിന്റെ പുർണമായ അർത്ഥത്തിലെത്തിക്കുമെന്ന് കോടതി നിരീക്ഷിച്ചു, തത്സമയ സം‌പ്രേക്ഷണം സംബന്ധിച്ച ചട്ടങ്ങൾ രൂപീകരിക്കാൻ സുപ്രീം കോടതി രജിസ്റ്റാർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
 
സുപ്രീം കോടതിയുടെ വെബ്സൈറ്റ് വഴിയാകും ആദ്യ ഘട്ടത്തിൽ തത്സമയ സം‌പ്രേക്ഷണം നടക്കുക. പിന്നീട് ഇതിനായി ചാനൽ തുടങ്ങാം. കേന്ദ്ര സർക്കാരിന് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍