ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി അവസാനിക്കാൻ ഇനി 3 ദിവസം കൂടി

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (22:14 IST)
ആദായനികുതി സമർപ്പിക്കാനുള്ള കാലാവധി അവസാനിക്കാൻ ഇനി മൂന്ന് ദിവസം മാത്രം. കൊവിഡ് പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. 
 
സാധാരണയായി ജൂലൈ 31നാണ് ഐടി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയ്യതി. കൊവിഡ് പശ്ചാത്തലത്തിൽ റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി നീട്ടണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ കാലാവധി നീട്ടിനൽകിയത്. 2020-21 സാമ്പത്തികവർസ്ഹത്തെ റിട്ടേണാണ് സമർപ്പിക്കേണ്ടത്.
 
ഡിസംബർ 31നകം റിട്ടേൺ സമർപ്പിക്കാൻ കഴിയാത്തവർക്ക് ലേറ്റ് ഫീയോടെ മാർച്ച 31 വരെ ഫയൽ ചെയ്യാനും അവസരമുണ്ട്. 10,000 രൂപവരെയാണ് പിഴയായി ഈടാക്കുക

അനുബന്ധ വാര്‍ത്തകള്‍

Next Article