ചരിത്രത്തിലാദ്യം: സാങ്കേതികമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് ആർബിഐ

വ്യാഴം, 12 നവം‌ബര്‍ 2020 (14:22 IST)
ഡൽഹി: ചരിത്രത്തിലാദ്യമായി സാങ്കേതികമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപിയിൽ 8.6 ശതമാനമാണ് ഇടിവുണ്ടായത്.ഏപ്രിൽ-ജൂൺ പാദത്തിൽ 24 ശതമാനമായിരുനു സമ്പദ് വ്യവസ്ഥയിൽ ഇടിവ് രേഖപ്പെടുത്തിയർത്. തുടർച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തിലാദ്യമായി സാങ്കേതികമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലായി എന്ന നിഗമനത്തിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം എത്തുകയായിരുന്നു.
 
നവംബർ 27ന് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ സർക്കാർ പ്രസിദ്ധീകരിയ്ക്കും. വാഹന വിൽപ്പനയും ബാങ്കിങ് മേഖലയിലെ ചലനങ്ങളു ഉൾപ്പടെ നിരീക്ഷിച്ച ശേഷമാണ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന നിഗമനത്തിൽ സമിതി എത്തിച്ചേർന്നത്. വിൽപ്പനയിൽ ഇടിവുണ്ടായപ്പോഴും കമ്പനികൾ ലാഭം വർധിപ്പിച്ചത് പ്രവർത്തന ചിലവിൽ വലിയ കുറവ് വരുത്തിയ്ക്കൊണ്ടാണ് എന്നാണ് സമിതിയുടെ വിലയിരുത്തൽ. കമ്പനികൾ ഇതേ മുന്നേറ്റം നിലനിർത്തിയാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്‌ഘടനയ്ക്ക് തിരിച്ചുവരവ് നടത്താനാകും എന്ന് സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍