ചരിത്രത്തിൽ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് ആർബിഐ വിലയിരുത്തൽ

വ്യാഴം, 12 നവം‌ബര്‍ 2020 (14:07 IST)
സാങ്കേതികമായി ചരിത്രത്തിൽ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്ക് വിലയിരുത്തൽ. സെപ്‌റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപി 8.6 ശതമാനം ഇടിഞ്ഞിരുന്നു.
 
തുടർച്ചയായ രണ്ടാം പാദത്തിലും ജിഡിപിയിൽ ഇടിവ് രേഖപ്പെടുത്തിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ്. ഇതോടെ ചരിത്രത്തിൽ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായെന്ന് സംഘം വിലയിരുത്തി.നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും.
 
വിൽ‌പനയിൽ ഇടിവുണ്ടായെങ്കിലും പ്രവർത്തന ചിലവ് വൻതോതിൽ കുറച്ചതിനാൽ കമ്പനികൾ ലാഭം ഉയർത്തി. വാഹന വില്പന മുതല്‍ ബാങ്കിങ് മേഖലയിലെ ചലനങ്ങള്‍വരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്. കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താൻ സാധിച്ചാൽ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സമ്പദ്ഘടനയ്ക്ക് തരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍