മോറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിനുള്ള തീരുമാനം നീളുന്നു, കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ബുധന്‍, 26 ഓഗസ്റ്റ് 2020 (13:00 IST)
ബാങ്ക് വായ്‌പകൾക്ക് മോറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നതിനുള്ള തീരുമാനം നീളുന്നതിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്‌പര്യം മാത്രം കാണുന്നതാവരുത് സർക്കാർ നയങ്ങളെന്ന് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
 
മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കാൻ കഴിയില്ലെന്ന് ആർബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ദുരന്ത നിവാരണ നിയമ പ്രകാരം സർക്കാരിന് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണമാണ് ജനങ്ങൾക്ക് ദുരിതം ഉണ്ടായത്. അതിനാല്‍ തീരുമാനം എടുക്കാതെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍