2018 മാർച്ചിൽ 2000 രൂപയുടെ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. 2019 മാര്‍ച്ചായപ്പോള്‍ ഇത് 32,910 ലക്ഷമായും 2020 മാർച്ചിൽ ഇത് 27,398 ലക്ഷമായും കുറഞ്ഞു, 2020 മാർച്ചിലെ കണക്കുകൾ പ്രകാരം മൊത്തം പ്രചാരത്തിലുള്ള നോട്ടുകളുടെ 2.4ശതമാനം മാത്രമാണ് 2000ത്തിന്റെ നോട്ടുകൾ. മൊത്തം മൂല്യപ്രകാരം 22.6 ശതമാനം.
2000ത്തിന്റെ നോട്ടുകൾ കുറയുന്നതിന് ആനുപാതികമായി 500ന്റെയും 200ന്റെയും നോട്ടുകൾ വിപണിയിൽ കൂടിയിട്ടുണ്ട്. 2019-20 സാമ്പത്തികവര്‍ഷത്തില്‍ മൊത്തം 2,96,695 കള്ളനോട്ടുകള്‍ കണ്ടെടുത്തു. ഇതിൽ 4.6 ശതമാനം ആർബിഐയും 95.4 ശതമാനം ബാങ്കുകളുമാണ് കണ്ടെത്തിയത്.