കൊവിഡ് സൃഷ്ടിച്ചത് 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിസർവ് ബാങ്ക് ഗവർണർ

ശനി, 11 ജൂലൈ 2020 (16:00 IST)
കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയാണ് കൊവിഡ് സൃഷ്ടിച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്.ഉത്‌പാദനത്തിലും തൊഴിൽമേഖലയിലും കോവിഡ് അപ്രതീക്ഷിത പ്രത്യാഘാതമുണ്ടാക്കിയെന്നും ആർ.ബി.ഐ. ഗവർണർ പറഞ്ഞു.വീഡിയോ കോൺഫറൻസിങിലൂടെ ഏഴാമത് എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
നിലവിലെ സാഹചര്യത്തിൽ സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുകയാണ് ആർബിഐയുടെ മുഖ്യലക്ഷ്യമെന്നും ഗവർണർ വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തിരികെകൊണ്ടുവരുന്നതിനായി ആർബിഐ സ്വീകരിച്ച മുൻകരുതലുകൾ ഫലം കണ്ടു.2019 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചുവരികയാണ്. വിപണിയിലെ മാന്ദ്യം ഒരു പരിധിവരെ പ്രതിരോധിക്കാൻ ഇതിലൂടെ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍