കൊവിഡ് മഹാമാരി 11.5 കോടി ദരിദ്രരെ സൃഷ്ടിക്കുമെന്ന് ലോകബാങ്ക്

വെള്ളി, 9 ഒക്‌ടോബര്‍ 2020 (12:36 IST)
കൊവിഡ് മഹാമാരി നിലവിലുള്ള ദരിദ്രരുടെ സംഖ്യ 8.8 കോടിയിൽ നിന്ന് 11.5 കോടിയിലേക്ക് ഉയർത്തുമെന്ന് ലോകബാങ്ക്. കൊവിഡ് വ്യാപനം ആഗോള സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിച്ചുവെന്നും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി ആഗോള ദാരിദ്ര്യം ക്രമാതീതമായി ഉയരുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകി.
 
കൊവിഡ് വ്യാപനത്തിന്റെ ഫലമായി ചിലപ്പോള്‍ ജനങ്ങള്‍ക്ക് ദിവസ ചിലവ് 1.50 ഡോളറില്‍ പരിമിതപ്പെടുത്തേണ്ടി വന്നേക്കാം. ഇത് 11.5 കോടി ആളുകളെ ബാധിച്ചേക്കാം.ആയതിനാല്‍ ലോകരാഷ്ട്രങ്ങള്‍ അവരുടെ സാമ്പത്തിക ഭദ്രതയ്ക്കായി മൂലധനം, തൊഴില്‍, മറ്റു ഉപയോഗ്യമായ വസ്തുക്കള്‍ എന്നിവയെ മറ്റു മേഖലകളിലേക്ക് വ്യാപരിച്ച് പുതിയ സമ്പത്തിക മാർഗ്ഗങ്ങളെ പറ്റി ചിന്തിക്കണം.കോവിഡ് പാന്‍ഡെമിക് മൂലമുണ്ടായ ഈ ആഗോള മാന്ദ്യം ലോക ജനസംഖ്യയുടെ 1.4 ശതമാനത്തിലധികം കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍