രാജ്യത്ത് കൊവിഡ് ബാധിതർ 69 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 70,496 പേർക്ക് രോഗബാധ

വെള്ളി, 9 ഒക്‌ടോബര്‍ 2020 (10:16 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 70,496 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. 69,06,152 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 
 
964 പേരാണ് ഇന്നലെ മരിച്ചത്, കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,06,490 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 60 ലക്ഷത്തോട് അടുക്കുകയാണ് എന്നത് ആശ്വാസകരമാണ്. 59,06,070 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി 8,93,592 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍