എൻഡിഎ എന്നാൽ നോ ഡേറ്റ അവൈലബിൾ : പരിഹാസവുമായി ശശി തരൂർ

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (15:46 IST)
കുടിയേറ്റ തൊഴിലാളികളുടെ മരണം മുതൽ കർഷക ആത്മഹത്യ വരെയുള്ള വിവിധ വിഷയങ്ങളിൽ യാതൊരു വിവരങ്ങളും ലഭ്യമല്ലെന്ന കേന്ദ്ര സർക്കാരിന്റെ മറുപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ.
 

No #data on migrant workers, no data on farmer suicides, wrong data on fiscal stimulus, dubious data on #Covid deaths, cloudy data on GDP growth — this Government gives a whole new meaning to the term #NDA! pic.twitter.com/SDl0z4Hima

— Shashi Tharoor (@ShashiTharoor) September 22, 2020
എൻഡിഎ എന്നാൽ നോ ഡേറ്റാ അവയ്‌ലബിൾ എന്നാണ് പുതിയ നിർവചനമെന്ന് ശശി തരൂർ പറഞ്ഞു. കുടിയേറ്റ തൊഴിലാളികൾ എത്രപേർ മരിച്ചെന്ന കണക്കില്ല. കർഷക ആത്മഹത്യയെ പറ്റി കണക്കില്ല,ധനസ്ഥിതി സംബന്ധിച്ച് തെറ്റായ വിവരങ്ങളാണുള്ളത്. ക്ഒവിഡ് മരണങ്ങളെ സംബന്ധിച്ച വിവരങ്ങൾ സംശയാസ്‌പദമാണ്. ജിഡിപിയെ സംബന്ധിച്ച വിവരങ്ങളില്ല എൻഡിഎ എന്നാതിന് പുതിയ അർത്ഥം നൽകുന്നു ശശി തരൂർ ഒരു കാർട്ടൂണിനൊപ്പം ട്വീറ്റ് ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍