ലോക്ക്ഡൗണിലെ മരണം, പരിക്കേറ്റവരുടെ എണ്ണം കണക്കുകൾ ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രം

ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (14:31 IST)
ലോക്ക്‌ഡൗൺ നടപ്പാക്കിയത് മൂലം ഉണ്ടായ മരണങ്ങളുടെയോ കേസുകളുടെയോ കണക്കുകൾ സൂക്ഷിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ക്രമസമാധാനപാലനം സംസ്ഥാനവിഷയമാണെന്നും കേന്ദ്രസർക്കാരിന്റെ കയ്യിൽ ഇത്തരം കണക്കുകൾ ഇല്ലെന്നും ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രാജ്യസഭയിൽ അറിയിച്ചു.
 
ലോക്ക്ഡൗൺ ടപ്പാക്കിയതിനെ തുടർന്ന് ജീവൻ നഷ്ടമായ കുടിയേറ്റതൊഴിലാളികളുടെ കണക്കുകൾ കൈവശമില്ലെന്ന് ഇന്നലെ ലോക്‌സഭയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇത് രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് സമാനമായ ചോദ്യം രാജ്യസഭയിലും ഉയർന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം ക്രമസമാധാനപാലനം സംസ്ഥാനവിഷയമാണെന്ന് മറുപടി പറയവെ കിഷൻ റെഡ്ഡി ചൂണ്ടികാട്ടി. അതിനാൽ തന്നെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകളാണ് നടപടിയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍