ഓണത്തിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇരട്ടിയായി, കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്

ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (14:41 IST)
ഓണത്തിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനം കൂടിയെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഒരാഴ്‌ച്ചക്കിടെ മാത്രം 20,150 രോഗികളാണ് സംസ്ഥാനത്ത് ഉണ്ടായത്. 84 മരണങ്ങളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മുൻ ആഴ്‌ചകളെ അപേക്ഷിച്ച് കൊവിഡ് കേസുകളുടെ വേഗത കൂടിയിട്ടുണ്ട്.കേസുകൾ ഇരട്ടിക്കുന്ന ഇടവേള  27.4ൽ നിന്ന് 23.2 ദിവസമായി കുറഞ്ഞു എന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. 
 
മലപ്പുറം, കാസര്‍കോട്, കണ്ണൂർ ജില്ലകളിൽ കൊവിഡ് പരിശോധന ഇരട്ടി ആക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കൂടി. സംസ്ഥാനത്തെ ജയിലുകളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശത്തിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍