ഒറ്റ ദിവസംകൊണ്ട് ഹ്യൂണ്ടായ് വെന്യു സ്വന്തമാക്കിയത് 2000 ബുക്കിംഗ് !

Webdunia
ശനി, 4 മെയ് 2019 (13:48 IST)
ഹ്യുണ്ടായിയുടെ കോം‌പാക്ട് എസ് യു വി വെന്യു ഒറ്റദിവസംകൊണ്ട് സ്വന്തമാക്കിയത് 2000ത്തിലധികം ബുക്കിംഗ്. ബുക്കിംഗ് ആരംഭിച്ച മെയ് 2ന് ഓരോ മണിക്കൂറിലും ശരാശരി 84 വെന്യു ബുക്ക് ചെയ്യപ്പെട്ടു എന്ന് ഹ്യൂണ്ടായി വ്യക്തമാക്കി. മെയ് 21നാണ് വെന്യുവിനെ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതേവരെ പുറത്തുവിട്ടിട്ടില്ല. 8ലക്ഷം രൂപ മുതൽ 12ലക്ഷം രൂപ വരെയാണ് വെന്യുവിന് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന വില
 
21,000 രൂപ അഡ്വാൻസ് പെയ്‌മെന്റ് നൽകി ഹ്യുണ്ടായിയുടെ ഒഫീഷ്യൽ വെ‌ബ്സൈറ്റ് വഴിയും, രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകൾ വഴിയും വാഹനം നിലവിൽ ബുക്ക് ചെയ്യാൻ സാധിക്കും.സ്പോട്ടി ലുക്കിലുള്ള കോം‌പാക്ട് എസ് യു വിയാണ് വന്യു, ഹ്യുണ്ടയിയുടെ സ്ഥിരം ഡിസൈൻ ശൈലിയിൽനിന്നും അൽ‌പം വ്യത്യസ്തമാണ് വെന്യുവിന്റെ മുഖം തന്നെ. സ്‌പ്ലിറ്റ് ഹെഡ് ലാമ്പുകളും, വലിയ ഗ്രില്ലും, റൂഫ് ട്രെയിലുകളും എല്ലാം ചേർന്ന് മികച്ച സ്പോട്ടീവ് ലുക്ക് വാഹനത്തിന് നൽകുന്നു. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ് വെന്യു.
 
സൈഡിൽ നിന്നും നോക്കുമ്പോൾ വാനത്തിന് ഏറ്റവുമധികം ഗാംഭീര്യം നൽകുന്നത് ഡയമണ്ട് കട്ട് അലോയ് വിലുകളാണ്. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് വാഹനത്തിന്റെ ക്യാബിൻ. ആൻഡ്രോയിഡ് ഓട്ടോയും, ആപ്പിൾ കാർ പ്ലേയും കണക്ട് ചെയ്യാൻ സധിക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻ‌മെന്റ് സിസ്റ്റം ക്യാബിനിലെ എടുത്തുപറയേണ്ട ഒന്നാണ്.
 
ഹ്യുഡയി ക്രെറ്റയിലേതിന് സമാനമെന്ന് തോന്നുന്ന മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിൽ വീലുകൾ വഹനത്തിന്റെ പ്രധാന പ്രത്യേകതയാണ്. സുരക്ഷയുടെ കാര്യത്തിലും മികച്ച സംവിധാനങ്ങൾ തന്നെ വെന്യുവിൽ ഒരുക്കിയിട്ടുണ്ട്. എ ബി എസ്, ഇ ബി ഡി എന്നിവക്ക് പുറമെ, ഡുവൽ ഫ്രണ്ട് എയർബാഗ്, സ്പീഡ് അലേർട്ട്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, റിവേർസ് പാർക്കിം സെൻസർ എന്നീ സംവിധാനങ്ങളും വാഹനത്തിൽ നൽകിയിട്ടുണ്ട്.
 
മൂന്ന് എഞ്ചിൻ വേരിയന്റുകളിലാണ് വാഹനം എത്തിയിരിക്കുന്നത് 120 പി എസ് കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ ജി ഡി ഐ പെട്രോൾ എഞ്ചിനിൽ 7 സ്പീഡ് ഡബിൾ ക്ലച്ച് ഓപ്ഷനോടുകൂടിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉണ്ടാവുക.
 
83 പി എസ് കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ എം പി ഐ പെട്രോൾ എഞ്ചിൻ വേരിയന്റിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് നൽകിയിരിക്കുന്നു, 90 പി എസ് കരുത്തും 220 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ട്രാൻസ്മിഷനാണ് ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article