ബ്രെസയെ പൂട്ടാന്‍ ഹോണ്ടയുടെ പുതിയ കോംപാക്റ്റ് എസ്‌യു‌വി ഡബ്ല്യുആർവി !

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (14:05 IST)
കോംപാക്റ്റ് എസ്‌യു‌വി വിപണിയിൽ പുതുതരംഗം സൃഷ്ടിക്കാന്‍ ഡബ്ല്യുആർ–വിയുമായി ഹോണ്ട മോട്ടോര്‍സ് എത്തുന്നു. ഹോണ്ടയുടെ ചെറു ഹാച്ച് ബാക്ക് ജാസിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഡബ്ല്യുആർ-വിയുടെ ഡിസൈൻ. ഈ വാഹനം മാർച്ച് 16 ന് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ആറു ലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെയാണു ഈ എസ്‌യു‌‌വിയ്ക്ക് വില പ്രതീക്ഷിക്കുന്നത്.  
 
ജാസിന്റെ അതേ തരത്തിലുള്ള ഇന്റീരിയറായിരിക്കും ഈ വാഹനത്തിനും ഉണ്ടായിരിക്കുക. സബ്കോംപാക്റ്റ് എസ് യു വി ശ്രേണിയില്‍ മാറ്റുരയ്ക്കാനെത്തുന്ന ഈ വാഹനത്തിന് ബിആർ-വിയേക്കാൾ വിലക്കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവാക്കളെ ലക്ഷ്യംവെച്ചുകൊണ്ടാണ് ഈ എസ് യു വിയുടെ ഡിസൈന്‍ എന്നും സൂചനയുണ്ട്. 
 
ക്രോം ഇൻസേർട്ടോടു കൂടിയ വലിയ ഗ്രില്ലുകൾ, മസ്കുലർ ബോഡി, സ്പോർട്ടി ഹെഡ്‌ലാമ്പ് എന്നീ സവിശേഷതകള്‍ ഈ വാഹനത്തിലുണ്ടായിരിക്കും. വാഹനത്തിനു ചുറ്റുമായി കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്-കട്ട് അലോയ് വീലുകളും നല്‍കിയിട്ടുണ്ട്.  ‘എല്‍’ രൂപത്തിലുള്ള ടെയിൽ ലാമ്പും ആകര്‍ഷകമായ ബംബറുമാണ് വാഹനത്തിന്റെ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നത്. 
 
ഏതുതരം എൻജിനായിരിക്കും ഈ എസ്‌യു‌വിയ്ക്ക് കരുത്തേകുകയെന്ന പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ല. എങ്കിലും ഇന്ത്യയിൽ 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളായിരിക്കും വാഹനത്തിനു കരുത്തേകുകയെന്നാണ് വിവരം. മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട് എന്നീ ചെറു എസ്‌യു‌വികളുമായായിരിക്കും ഡബ്ല്യുആർ–വിയ്ക്ക് മത്സരിക്കേണ്ടി വരുക. 
Next Article