രാജ്യത്തെ ആദ്യ ജി എസ് ടി വരുമാനക്കണക്ക് പുറത്ത്; സമാഹരിച്ചത് 7.41 ലക്ഷം കോടി രൂപ

Webdunia
ശനി, 28 ഏപ്രില്‍ 2018 (13:48 IST)
ജി എസ് ടി നടപ്പിലാക്കിയതിനു ശേഷമുള്ള ആദ്യ എട്ടുമാസത്തെ നികുതി വരുമാന ക്കണക്ക് കേന്ദ്ര സർക്കാർ പുറത്തു വിട്ടു. ജുലൈ മുതൽ മാർച്ചു വരെയുള്ള കാലയളവിലെ നികുതി വരുമാനക്കണക്കുകളാണ് കേന്ദ്ര സർക്കാർ പുറത്തു വിട്ടിരികുന്നത്. ഇക്കാലയളവിൽ 741,000 കോടി രൂപ ജി എസ് ടിയാ‍യി സർക്കാരിന് ലഭിച്ചു.
 
എന്നാൽ ഇത് നേരത്തെ പ്രതീക്ഷിച്ച നികുതിവരുമാനത്തിലും കുറവാണെന്നാ‍ണ് സർകാർ പുറത്തു വിട്ട കണക്കുകളിൽ നിനും വ്യക്തമാകുന്നത്. 92,000 കോടി രൂപ വീതം മാസം തോറും വരുവു പ്രതീക്ഷിച്ച സ്ഥാനത്ത്  89,000 കോടി രൂപയണ് പിരിച്ചെടുക്കാനായത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
 
മൊത്തം പിരിഞ്ഞു കിട്ടിയ തുകയിൽ 119,000 കോടി രൂപ സെൻട്രൽ ജി എസ് ടിയായും 172,000 കോടി രൂപ സ്റ്റേറ്റ് ജി എസ് ടി ആയുമാണ് സമാഹരിച്ചിരിക്കുന്നത്.
 
ഇറക്കുമതി തീരുവ ഉൾപ്പടെയുള്ളവയിൽ നിന്നും 366,000 കോടി രൂപയും ഇന്റഗ്രേറ്റഡ് ജി എസ് ടി ആയി സർക്കാരിനു സമാഹരിക്കാനായി. 62,021 കോടി രൂപയാണ് സെസ് ഇനത്തിൽ നിന്നുമുള്ള നികുതി വരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article