ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ പ്രത്യേഗ നയത്തിനു കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. നിലവിൽ ഓൻലൈൻ വ്യപാര രംഗത്തെ നിയന്ത്രിക്കാനായി നിയമങ്ങളൊ മാർഗ്ഗ നിർദേഷങ്ങളൊ ഇല്ല എന്നത് നികുതി വകുപ്പിനും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായാണ് പുതിയ നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ആറുമാസത്തിനകം നയം പ്രാബാല്യത്തിൽ വരുത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൽ തമ്മിലുള്ള കിടമത്സരം. നികുതി, ഉപഭോക്താക്കളുടെ സ്വകാര്യത, വ്യാപാര സ്ഥാപനങ്ങളുടെ മേലുള്ള നിരീക്ഷണം എന്നതിനെയെല്ലാം സംബന്ധിച്ച മാർഗ്ഗ നിർദേശങ്ങൾ നയത്തിൽ ഉൾപ്പെടുത്തും.
വാണിജ്യം, ആഭ്യന്തരം, കമ്പനികാര്യം, ഇലക്ട്രോണിക് എന്നീ മന്ത്രാലയങ്ങളിൽ നിന്നും വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ടാസ്ക് ഫോഴ്സിനു രൂപം നൽകിയിരിക്കുന്നത്. ഭാരതി എന്റര്‍പ്രൈസസ്, റിലയന്‍സ് ജിയോ, ടി.സി.എസ്., വിപ്രോ, ഒല, സ്‌നാപ്ഡീല്‍, മേക്ക് മൈ ട്രിപ്, അര്‍ബന്‍ ക്ലാപ്, ജസ്റ്റ് ഡയല്‍, പെപ്പര്‍ഫ്രൈ, പ്രാക്ടോ എന്നീ കമ്പനികളുടെമെധാവികളും നയ രൂപീകരണത്തിന്റെ ഭാഗമാകും.