ആറ് ദിവസത്തിനിടെ പവന് കുറഞ്ഞത് 520 രൂപ; സ്വര്‍ണവില ഇടിയുന്നു

Webdunia
വെള്ളി, 6 ഓഗസ്റ്റ് 2021 (11:23 IST)
സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു. പവന് 35,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4,460 ആയി. പവന് 35,840 രൂപയായിരുന്നു ഇന്നലെ വില. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വര്‍ണം പവന് 520 രൂപ കുറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി സ്വര്‍ണവില ചാഞ്ചാടുകയാണ്. യുഎസ് ഡോളര്‍ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യുഎസിലെ തൊഴില്‍ ഡാറ്റയുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,498 രൂപ നിലവാരത്തിലാണ്. ഒരുമാസത്തെ താഴ്ന്ന വിലയാണിത്. വെള്ളിയുടെ വിലയിലും സമാനമായ വിലയിടിവുണ്ടായി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article