സ്വർണവില കുത്തനെ ഇടിഞ്ഞു

ശനി, 7 ഓഗസ്റ്റ് 2021 (17:23 IST)
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു.പവന് 600 രൂപയാണ് താഴ്‌ന്നത്. ഒരു പവൻ സ്വർണത്തിന് 35,080 രൂപയാണ്. ഗ്രാം വില 75 രൂപ കുറഞ്ഞ് 4385 രൂപയായി.
 
രാജ്യാന്തര വിപണിയിലുണ്ടായ ചലനങ്ങളാണ് സ്വർണവിലയെ സ്വാധീനിച്ചത്. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്‌ച്ചയായി 920 രൂപയാണ് സ്വർണവില ഇടിഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. വരും ദിവസങ്ങളിലും സ്വർണവില ഇടിയാനാണ് സാധ്യതയെന്നാണ് വിദഗ്ധർ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍