21പേരുടെ ജീവനെടുത്ത കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്ന് ഒരാണ്ട്!

ശ്രീനു എസ്

ശനി, 7 ഓഗസ്റ്റ് 2021 (08:34 IST)
21പേരുടെ ജീവനെടുത്ത കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞവര്‍ഷം ഇതേ ദിവസം രാത്രി 7.41നാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. 184യാത്രികരും 6ജീവനക്കാരുമായി ദുബായിയില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടകാരണം തെളിയിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവന്നിട്ടില്ല. 
 
നാട്ടുകാരുള്‍പ്പെടെയുള്ളവരുടെ ഇടപെടല്‍ കൊണ്ടാണ് 21പേര്‍ക്ക് മാത്രം സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേയും സഹ പൈലറ്റ് അഖിലേഷ് കുമാറും സംഭവത്തില്‍ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരില്‍ 22പേര്‍ക്ക് അതിഗുരുതരമായാണ് പരിക്കേറ്റത്. നഷ്ടപരിഹാര തുക പലര്‍ക്കും ഇതുവരെ കിട്ടിയിട്ടും ഇല്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍