വനിതാ സംരംഭകരേ നിങ്ങളെക്കാത്ത് ധനസ്ത്രീ പദ്ധതി !

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (12:11 IST)
വനിതാ സംരംഭകർക്കായി ധനസ്ത്രീ പദ്ധതി ഒരുങ്ങുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡിന്റെ ഉപ സ്ഥാപനമായ ബി എസ് സി ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡും ദുബായ് ആസ്ഥാനമാക്കിയുള്ള ഐ ബി എം സി ഫിനാൻശ്യൽ പ്രോഫഷണൽസ് ഗ്രൂപ്പും ചേർന്ന് ദേശിയാടിസ്ഥാനത്തിലാണ് പദ്ധതിരൂപകല്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് കേരളത്തിൽ തുടക്കമിടാനാണ് ലക്ഷ്യമിടുന്നത്.
 
കേരളത്തിൽ പ്രവർത്തിക്കുന്ന വനിത സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിദേശ വിവണി ഉൾപ്പെടെ കണ്ടെത്താനാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. വിദേശ ഇന്ത്യൻ വനിതകൾക്ക് പോലും ധനസ്ത്രീ പദ്ധതി പ്രയോജനകരമാണ് എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്. കേരളത്തിൽ കുടുംബശ്രീ ഉൾപ്പടെയുള്ള വനിത സഹകരണ സംഘങ്ങൾ വിജയകരമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പദ്ധതി കേരളത്തിൽ നിന്നും ആരംഭിക്കാൻ കാരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article