തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ ദൂരത്തായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദപാത്തി . മറ്റന്നാള്‍ വരെ കനത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. തെക്കു–പടിഞ്ഞാറൻ മേഖലയിലാണു തീവ്രന്യൂനമർദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
എല്ലാ തീരദേശ ദുരിതാശ്വാസ കേന്ദ്രങ്ങളും തയാറാക്കി വയ്ക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കയ്യില്‍ സൂക്ഷിക്കാനും ജില്ലാ കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി. ശ്രീലങ്കന്‍ തീരത്തുണ്ടായ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് മാലിദ്വീപിന് അടുത്തേക്ക് എത്തുന്നുവാണ് കാലാവസ്ഥാ നീരീക്ഷണവകുപ്പിന്റെ വിലയിരുത്തല്‍.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉച്ചയ്ക്കു പുറപ്പെടുവിച്ച അവലോകനത്തില്‍ കന്യാകുമാരിക്കു തെക്കു ശ്രീലങ്കയ്ക്കു തെക്കുപടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം, തീവ്ര ന്യുനമര്‍ദം ആയി എന്നാണ് സൂചിപ്പിക്കുന്നത്.