കൊരങ്ങിണി കാട്ടുതീ; മരണം പത്തായി, കൂടുതല്‍ പേര്‍ വനത്തിനുള്ളിലുണ്ടെന്ന് വിവരം, മരണസംഖ്യ ഉയര്‍ന്നേക്കും
അതേസമയം, കൂടുതല്‍ പേര്‍ വനത്തിനുള്ളില്‍ കുടുങ്ങിയതായി സൂചന. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. നേവി ഹെലികോപ്റ്റ റുകളുടെയും കോയമ്പത്തൂരിൽനിന്നെത്തിയ വ്യോമസേനാ കമാൻഡോകളുടെയും സഹായത്തോടെയാണു തിരച്ചില്‍.
കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാട്ടുതീയില്‍പ്പെട്ടു കാണാതായത്. മീശപ്പുലിമല ട്രക്കിങ്ങിനായി പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്.