നിങ്ങളുടെ ജനനം ബുധനാഴ്‌ചയായിരുന്നോ ?; എങ്കില്‍ നിങ്ങള്‍ ലോകമറിയുന്ന വ്യക്തിയായി തീര്‍ന്നേക്കാം

തിങ്കള്‍, 5 മാര്‍ച്ച് 2018 (20:34 IST)
ജനന സമയത്തിനു മാത്രമല്ല പ്രത്യേകതയുള്ളത്. ജനിച്ച ദിവസംവരെ ഓരോരുത്തരുടെയും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്ന കാര്യം പലര്‍ക്കുമറിയില്ല. ആഴ്ചയിലെ നാലാമത്തെ ദിവസമായ ബുധനാഴ്ച ജനിച്ചവരാണ് വ്യത്യസ്തമായ നിരവധി കഴിവുകളാല്‍ സമ്പന്നരായിരിക്കുന്നത്.

ബുധനാഴ്‌ച ജനിച്ചവരില്‍ ജീവിത വിജയത്തിന് വേണ്ട ഭൂരിഭാഗം ഗുണങ്ങളുമുണ്ടാകുമെന്നാണ് ശാസ്‌ത്രം പറയുന്നത്. അഞ്ചാണ് ഇവരുടെ ഭാഗ്യനമ്പര്‍. വെല്ലുവിളികളെ നേരിടുന്നതില്‍ മിടുക്കരാണ് ഇക്കൂട്ടര്‍. ഏറെ ചിന്തിക്കുകയും തീരുമാനം ശരിയായ രീതിയില്‍ എടുക്കാനും ഇവര്‍ക്ക് അപാരമായ കഴിവുണ്ട്.

അയൽക്കാരുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം വച്ചു പുലർത്തുന്ന ഇക്കൂട്ടര്‍ വാക് ചാതൂര്യത്തിലൂടെ ആളുകളെ കൈയിലെടുക്കുകയും ചെയ്യും. ഗണിതമായും ശാസ്ത്രവും ഇവര്‍ക്ക് പെട്ടന്ന് വഴുങ്ങുകയും ചെയ്യും. ബുദ്ധികൂർമ്മതയുള്ള ഇവർ അനുയോജ്യമായ തൊഴിൽ മേഖല കണ്ടെത്തുകയും തങ്ങളുടെ ചിന്തകളെ ക്രോഡീകരികരിച്ച് ജീവിത വിജയം കൈവരിക്കുകയും ചെയ്യും.

യാത്രകള്‍ ഏറെ ഇഷ്‌ടപ്പെടുന്നവരാകും ബുധനാഴ്‌ച ജനിച്ചവര്‍. പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനും പഠിക്കുന്നതിനും അതീവ താല്‍പ്പര്യം കാണിക്കുന്ന ഇവര്‍ സുഹൃദ് ബന്ധങ്ങള്‍ വിപുലപ്പെടുത്താന്‍ കേമന്മാരാണ്. ലഭിച്ചിരിക്കുന്ന കഴിവും ആത്മവിശ്വാസവും കൈമുതലാക്കി തങ്ങളുടേതായ മേഖലയില്‍ ഇവര്‍ മുന്നേറിയാല്‍ ലോകമറിയുന്ന ഒരു വ്യക്തിയായി തീരും ഇക്കൂട്ടര്‍.

ഈ പറഞ്ഞ ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും കൂടുതല്‍ സംസാരിക്കുന്നവരായതിനാല്‍ ഇവരെ പലരും തെറ്റിദ്ധരിക്കപ്പെടുകയും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് ബന്ധങ്ങള്‍ ഉലയാന്‍ കാരണമാകും. കൂടാതെ, ബന്ധങ്ങൾ നിലനിർത്തുന്നതിനുള്ള അശ്രദ്ധ ചിലപ്പോൾ ഇവർക്ക് വില്ലനായേക്കാം. ചിന്തയും പ്രവൃത്തിയും തമ്മിലുള്ള വ്യതിയാനം പങ്കാളിയിൽ ആശയക്കുഴപ്പത്തിനിടയാക്കും. പങ്കാളിയുടെ താല്പര്യങ്ങളറിഞ്ഞ് കൂടെ നിന്നാൽ ഇവർക്ക് ശുഭകരമായ ഒരു കുടുംബ ബന്ധം സാധ്യമായി തീരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍