വാട്ട്സ് ആപ്പിലൂടെ വരുമാനമുണ്ടാക്കാനുറച്ച് ഫെയ്സ്ബുക്ക്. ഇതിന്റെ ഭാഗമായി ഇതുവരെ പരസ്യം ഇല്ലാതിരുന്ന വാട്ട്സ് ആപ്പിലും സ്റ്റാറ്റസുകളുടെ രൂപത്തിൽ പരസ്യം പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഫെയ്സ്ബുക്ക്. വാട്സ് ആപ്പ് മൊബൈല്‍ മെസേജിങ് സേവനത്തിന്റെ വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയല്‍സാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
വട്ട്സ് ആപ്പ് സ്റ്റാറ്റസില്‍ ഞങ്ങള്‍ പരസ്യമിടാന്‍ പോവുകയാണ്. വാട്സ് ആപ്പില്‍ നിന്നുള്ള കമ്പനിയുടെ പ്രഥമ വരുമാനമാര്‍ഗം അതായിരിക്കുമെന്നും ഇതുവഴി വ്യവസായ സ്ഥാപനങ്ങള്‍ക്ക് വാട്സ് ആപ്പിലൂടെ ആളുകളിലേക്ക് എത്തിച്ചേരാൻ സാധിക്കും എന്നായിരുന്നു ക്രിസ് ഡാനിയൽസിന്റെ വാക്കുകൾ.
ആഗോള തലത്തില്‍ 150 കോടി ഉപയോക്താക്കളാണ് വാട്ട്സ്ആപ്പിനുള്ളത്. ആതില്‍ 25 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ നിന്നാണ്. വാട്ട്സ്ആപ്പിനെ കച്ചവട വൽക്കരിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ചാണ് വാട്ട്സ്ആപ്പിന്റെ സ്ഥാപകര്‍ കമ്പനിയിൽ നിന്നും രാജിവച്ചത് എന്ന് നേരത്തെ തന്നെ വിവാദം ഉയർന്നിരുന്നു.