വിമാന ടിക്കറ്റുകൾക്ക് 5000 രൂപവരെ ഡിസ്കൌണ്ട്; ഫ്ലിപ്കാർട്ടിന്റെ ബി ഗ് ബില്യൺ ഡെയ്സ് പൊടി പൊടിക്കുന്നു !

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (21:18 IST)
ബിഗ് ബില്യൺ ഡെയ്സിൽ വിമാന ടിക്കറ്റുകൾക്ക് 5000 രൂപവരെ ഡിസ്കൌണ്ട് ഒരുക്കി ഫ്ലിപ്കാർട്ട്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ബിഗ് ബില്ല്യൺ ഡേയ്സ് സെയിലിന്റെ ഭാഗമായി വീട്ടുപകരണങ്ങള്‍ , മൊബൈലുകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങള്‍ക്കും അമ്പരിപ്പിക്കുന്ന വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത് 
 
ഫ്ലിപ്കാര്‍ട്ടിന്റെ ട്രാവല്‍ പ്ലാറ്റ്ഫോമായ 'ഫ്ളിപ്കാര്‍ട്ട് ട്രാവല്‍' വഴി ബുക്ക് ചെയുന്ന എല്ലാ ആഭ്യന്തര ഫ്ലൈറ്റുകൾക്കുമാണ് പ്രത്യേക് ഇളവ് നൽകിയിരിക്കുന്നത്. ട്രാവൽ ഹൊട്ടൽ ബുക്കിംഗ് പ്ലാറ്റ്ഫോമായ മേക് മൈ ട്രിപ്പിലും ഫ്ലിപ്കാർട്ടിന്റെ ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് മൊബൈൽ അപ്ലിക്കേഷനിൽ പ്രത്യേക ഓപ്ഷൻ ഇതിനാ‍യി സജ്ജീകരിച്ചിരിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article