ഇറാനുമേലുള്ള അമേരിക്കൻ ഉപരോധം: ഇന്ത്യയിലേക്ക് സൌദിയിൽ നിന്നും കൂടുതൽ എണ്ണ എത്തും

ബുധന്‍, 10 ഒക്‌ടോബര്‍ 2018 (19:00 IST)
ഡൽഹി: ഇന്ത്യക്ക് അധിക എണ്ണ നൽകാൻ ഒരുങ്ങി സൌദി അറേബ്യ. ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെയാണ് 40 ലക്ഷം ബാരൽ അധിക അസംസ്കൃത എണ്ണ ഇന്ത്യക്ക് നൽകാൻ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാതക രാഷ്ട്രമായ സൌദി അറേബ്യ തീരുമാനിച്ചത്.
 
നവംബർ നാലിന് ഇറാനുമേലുള്ള അമേരിക്കയുടെ ഉപരോധം നിലവിൽ വരുന്നതോടെ ഇറാനിൽ നിന്നുള്ള എണ്ണ എടുക്കുന്നത് നിർത്തുമെന്ന് ഒട്ടുമിക്ക റിഫൈനറികളും വ്യക്തമാക്കി. എന്നാൽ എണ്ണ കമ്പനികളോ സൌദിയിലെ എണ്ണ ഉത്പാദക സർക്കാർ കമ്പനിയായ അരാംകോയോ ഇന്ത്യക്ക് അധിക എണ്ണ നൽകുന്ന കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. 
 
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്, ഭാരത് പെട്രോളിയം കോർപ്, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽ‌സ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് 10 ലക്ഷം ബാരൽ വീതം സൌദിയിൽ നിന്നും അധിക എണ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍