പുതുമയാര്‍ന്ന നിറപ്പകിട്ടോടെ ബജാജ് 'അവഞ്ചർ സ്ട്രീറ്റ്' വിപണിയില്‍

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2016 (09:48 IST)
ബജാജ് ഓട്ടോ ലിമിറ്റഡ് ‘അവഞ്ചർ സ്ട്രീറ്റ്'ന്റെ രണ്ടു പുതിയ നിറങ്ങൾ വിപണിയിലിറക്കി. കോസ്മിക് റെഡ്, മാറ്റ് വൈൽഡ് ഗ്രീന്‍ എന്നീ നിറങ്ങളാണ് കമ്പനി അവതരിപ്പിച്ചത്. കോസ്മിക് റെഡ് ‘അവഞ്ചർ 150 സ്ട്രീറ്റും’ മാറ്റ് വൈൽഡ് ഗ്രീൻ നിറത്തിലുള്ള ‘അവഞ്ചർ 220 സ്ട്രീറ്റും’ വിപണിയിലെത്തി.
 
കഴിഞ്ഞ വർഷമായിരുന്നു ബജാജ് ഓട്ടോ ‘അവഞ്ചർ 220 ക്രൂസ്’, ‘220 സ്ട്രീറ്റ്’, ‘150 സ്ട്രീറ്റ്’ എന്നിവ ഉൾപ്പെട്ട പുത്തൻ അവഞ്ചർ ശ്രേണി അവതരിപ്പിച്ചത്. പുതുവർണങ്ങളുടെ വരവല്ലാതെ സാങ്കേതികമായ മാറ്റങ്ങളൊന്നും  ബജാജ് ഓട്ടോ ബൈക്കുകളിൽ വരുത്തിയിട്ടില്ല.     
 
‘അവഞ്ചർ 150 സ്ട്രീറ്റി’നു 75,500 രൂപയും ‘അവഞ്ചർ 220 സ്ട്രീറ്റി’നു 85,497 രൂപയുമാണു ഡൽഹി ഷോറൂമിൽ വില. ഇതുവരെ മാറ്റ് ബ്ലാക്ക് നിറത്തിൽ മാത്രമാണ് ‘അവഞ്ചർ 220 സ്ട്രീറ്റ്’ വിൽപ്പയ്ക്കെത്തിയിരുന്നത്. ‘അവഞ്ചർ 150 സ്ട്രീറ്റ്’ മിഡ്നൈറ്റ് ബ്ലൂ നിറത്തിൽ മാത്രമാണ് വിപണിയില്‍ ഉണ്ടായിരുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article