സോമാറ്റോക്കും സ്വിഗ്ഗിക്കും എതിരാളി, ആമസോൺ ഇനി ഭക്ഷണവും വിതരണം ചെയ്യും !

Webdunia
വ്യാഴം, 27 ഫെബ്രുവരി 2020 (17:56 IST)
ഇന്ത്യൻ വലിയ വിജയമായി മാറിയ ഒൺലൈൻ ഭക്ഷണ വിതരണ ശൃംഘലയിലേക്കും വിപണി വ്യാപിപ്പിക്കാൻ ആമസോൺ ഇന്ത്യ. റെസ്‌റ്റോറെറ്റുകളിൽനിന്നും ഭക്ഷണം ഉപയോക്താക്കളിലേക്ക് എത്തിച്ചു നൽകുന്ന ഓൺലൈൻ സംവിധാനം ആമസോൺ ഉടൻ ആരംഭിക്കും. ബംഗളുരുവിലാണ് സംവിധാനം ആമസോൺ ആദ്യം ആരംഭിക്കുന്നത്.
 
അടുത്തിടെ ഊബർ ഈറ്റ്സിനെ ഏറ്റെടുത്ത് സോമാറ്റോ നെറ്റ്‌വർക്ക് വിപുലപ്പെടുത്തിയിരുന്നു. സ്വിഗ്ഗിയിലും സോമാറ്റോയിലും തുടക്കകാലത്ത് നൽകി വന്നിരുന്ന വിലക്കുറവുകൾ ക്രമേണ കുറച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആമസോൺ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് കടന്നുവരുന്നത്.
 
ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാളായ എ ആർ നാരായണ മൂർത്തിയും ആമസോൺ ഇന്ത്യയും സംയുക്തമായി ആരംഭിച്ച സ്ഥാപാനം ബംഗളുരുവിലെ റേസ്റ്റോറെന്റുകളുമായി കരാറിൽ എത്തിക്കഴിഞ്ഞു. 10 മുതൽ 15 ശതമാനം വരെ കമ്മീഷൻ ഈടാക്കിക്കൊണ്ടായിരിക്കും സംവിധാനം പ്രവർത്തിക്കക. സൊമാറ്റോയും സ്വിഗ്ഗിയും റെസ്റ്റോറെന്റുകളിൽ നിന്നും ഈടാക്കുന്ന കമ്മീഷന്റെ പകുതി മാത്രമാണ് ഇത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article