മെഴ്സിഡസ് ബെന്‍സ് എത്തുന്നു... ‘ബെന്‍സ് ഇ ക്യു’ എന്ന ആദ്യ ഇലക്ട്രിക് ​കാറുമായി

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2016 (12:28 IST)
ഇലക്​ട്രിക് കാറുമായി ബെന്‍സ് എത്തുന്നു. 2016 പാരിസ്​മോട്ടോർ ഷോയില്‍ അവതരിപ്പിച്ച ബെന്‍സ് ഇ ക്യു എന്ന വാഹനവുമായാണ് അവര്‍ വിപണിയിലെത്തുന്നത്. 2020ല്‍ ആദ്യ ഇലക്​ട്രിക് കാർ നിരത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.

ബെൻസ് എ ക്സാസിനോടും ബി ക്ലാസിനോടും സാമ്യമുള്ളതായിരിക്കും ഈ ​പുതിയ മോഡൽ. എ ക്ലാസും ജി.എൽ ക്രോസ്​ഓവറും ഉൾപ്പെടെയുള്ള കാറുകള്‍ നിര്‍മ്മിക്കുന്ന ജർമനിയിലെ നിർമാണശാലകളിലൊന്നായ ബെർമനിലായിരിക്കും ഈ കാറിന്റേയും നിര്‍മ്മാണം നടക്കുക.
Next Article