ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മുഖ്യമന്ത്രി പറഞ്ഞതുതന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടെന്നും കൊച്ചിയിലെ സി.പി.എം നേതാവ് സക്കീര്‍ ഹുസൈനെ കുറിച്ചുള്ള വാർത്തയോട് പ്രതികരിക്കവെ മന്ത്രി വ്യക്തമാക്കി.
അതേസമയം, വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയും സി പി എം കളമശേരി ഏരിയ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്‍ കേരളം വിട്ടതായാണ് പൊലീസ് നിഗമനം. കൂടാതെ ഹുസൈന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.