അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കുമെന്നും സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രി അപ്പോള്‍ തീരുമാനിക്കുമെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.
ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ പിണറായി മുഖ്യമന്ത്രി ആകുമോയെന്നത് ഇപ്പോള്‍ പറയാനാകില്ല. തെരഞ്ഞെടുപ്പിനെ നയിക്കുന്നത് പിണറായി വിജയന്‍ തന്നെയായിരിക്കും. മുഖ്യമന്ത്രിയെ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല.-എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം നേരത്തെ സര്‍ക്കാരിനെ പിണറായി വിജയന്‍ തന്നെ വീണ്ടും നയിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. മൂന്നാം തവണയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആകുമെന്നായിരുന്നു എ വിജയരാഘവന്‍ അടക്കമുള്ളവരും പറഞ്ഞിരുന്നത്.