കൊവിഡ് വ്യാപനം ഏഷ്യ- പസഫിക് മേഖലയിലെ 22 കോടി തൊഴിലാളികളെ മോശമായി ബാധിച്ചതായി ഏഷ്യൻ ഡവലപ്പ്‌മെന്റ് ബാങ്കിന്റെ റിപ്പോർട്ട്. ലോക്ഡൗണും തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങളും മൂലം നിരവധി ബിസിനസുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ തൊഴിലാളികളെ പിരിച്ചുവിടുകയോ ചെയ്‌തിരുന്നു. ഇത് തൊഴിലാളികളെ ഗുരുതരമായി ബാധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
എഡിബിക്കൊപ്പം ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 15 മുതൽ 25 വയസ്സ് വരെയുള്ള 22 കോടിയോളം യുവാക്കളായ തൊഴിലാളികളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. ഇത് ദീര്‍ഘകാലത്തേക്ക് സാമൂഹ്യ- സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും യൂത്ത് എംപ്ലോയ്‌മെന്റ് ക്രൈസിസ് ഇന്‍ ഏഷ്യാ പസഫിക് എന്ന റിപ്പോര്‍ട്ടിൽ പറയുന്നു.