വിദേശമദ്യമെന്ന പേരിൽ വിറ്റത് കട്ടൻ ചായ, 900 രൂപ നൽകി വാങ്ങി യുവാക്കൾ

ചൊവ്വ, 4 ഓഗസ്റ്റ് 2020 (11:02 IST)
കൊല്ലം: മദ്യമെന്ന പേരില്‍ കട്ടന്‍ചായ കുപ്പികളിൽ നിറച്ച് വിറ്റ് തട്ടിപ്പ്. ബാറിൽനിന്നും മദ്യം വങ്ങാനെത്തിയ അഞ്ചാലുംമൂട് സ്വദേശികളായ യുവാക്കളെയാണ് മധ്യവയസ്കൻ കബളിപ്പിച്ചത്. ഇയാള്‍ കുപ്പിയുമായി യുവാക്കളെ സമീപിക്കുകയായിരുന്നു. കൗണ്ടര്‍ അടയ്ക്കാന്‍ സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം പുറത്തു കൊണ്ടുവന്ന് നല്‍കുന്നതാണെന്ന് യുവാക്കൾ കരുതിയത് 
 
900 രൂപയാണ് ഇയാൾ മദ്യത്തിന് വിലയായി ആവശ്യപ്പെട്ടത്. ഈ വില നൽകി യുവാക്കൾ ഇത് വാങ്ങി. എന്നാൽ കുപ്പി തുറന്നതോടെയാണ് സംഗതി കട്ടൻ ചായയാണ് എന്ന് വ്യക്തമായത്. ബാറിലെത്തി കാര്യം അറിയിച്ചതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ബാറിലെ ജിവനക്കാരനല്ല തട്ടിപ്പ് നടത്തിയത് എന്ന് വ്യക്തമായി. യുവാക്കളെ കബളിപ്പിച്ച വ്യക്തി കുപ്പി വില്‍പ്പന നടത്തിയ ശേഷം ഓട്ടോയില്‍ കയറി പോയതായും തെളിഞ്ഞു. തട്ടിപ്പ് നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എക്സൈസ് സ്ഥലത്തെത്തി എങ്കിലും തട്ടിപ്പായതിനാൽ കേസെടുത്തിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍