സ്വര്‍ണം പിടികിട്ടാ ദൂരത്ത്, പവന് 16560 രൂപ

Webdunia
ശനി, 30 ഏപ്രില്‍ 2011 (09:24 IST)
WD
സ്വര്‍ണ വില പിടികിട്ടാ ദൂരത്തേക്ക്. ദിവസം തോറും സ്വര്‍ണ വില റിക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ്. ശനിയാഴ്ച കേരളത്തില്‍ സ്വര്‍ണം പവന് 16560 രൂപ രേഖപ്പെടുത്തി.

സ്വര്‍ണം ഗ്രാമിന് 2070 രൂപയാണ് ശനിയാഴ്ചത്തെ വില. വ്യാഴാഴ്ച സ്വര്‍ണ വില പവന് 16280 രൂപയും ഗ്രാമിന് 2035 രൂപയും ആയിരുന്നു. അതായത്, പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വര്‍ദ്ധന.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയരുന്നതാണ് ആഭ്യന്തര വിപണിയിലും വിലക്കയറ്റത്തിന് കാരണമാവുന്നത്. ഡോളര്‍ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതും സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായി കാണാന്‍ കാരണമാവുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആവശ്യക്കാര്‍ ഏറുന്നതാണ് വിലവര്‍ദ്ധനയ്ക്ക് പ്രധാന കാരണമാവുന്നത്.