സ്പൈസ്ജെറ്റിന്റെ അറ്റാദായത്തില്‍ ഇടിവ്. ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 39.26 കോടി രൂപയായിട്ടാണ് കുറഞ്ഞത്.
തൊട്ടുമുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 94.44 കോടി രൂപയായിരുന്നു. ഇന്ധനവില വര്‍ധിച്ചതും യു എസ് ഡോളറിന്റെ മൂല്യത്തില്‍ വര്‍ധനയുണ്ടായതുമാണ് ലാഭത്തില്‍ ഇടിവുണ്ടാകാന്‍ കാരണമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
അതേസമയം കമ്പനിയുടെ മൊത്തവരുമാനത്തില്‍ 41 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. വരുമാനം 1,175 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഇത് 831 കോടി രൂപയായിരുന്നു.