വിസ്മയമായി ഐപാഡ് ഇന്ത്യയിലെത്തി

Webdunia
ഞായര്‍, 30 ജനുവരി 2011 (19:04 IST)
PRO
ആപ്പിളിന്റെ ഐപാഡ് അവസാനം ഇന്ത്യയിലെത്തി. ടച്ച് സ്ക്രീന്‍ വിസ്മയമായ ഐ പാഡ് വെള്ളിയാഴ്ചയാണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്.

വി-ഫി, 3ജി വി-ഫി പതിപ്പുകളിലാണ് ഐപാഡ് ലഭ്യമാവുക. 16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെയാണ് സ്റ്റോറേജ്. വി-ഫി മോഡലിന് 27,900-37,900 രൂ‍പ വിലവരും. 3ജി വി-ഫി മോഡലിന് 34,900-44,900 രൂപയാണ് വില.

യുഎസ് വിപണികളില്‍ എത്തി ഒമ്പത് മാസത്തിനു ശേഷമാണ് ഐപാഡ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. ഐപാഡിന്റെ വരവ് ഇന്ത്യന്‍ ടാബ്‌ലറ്റ് പിസി വിപണിയില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി.

ഐപാഡ് വന്നപ്പോഴേക്കും സാംസംഗ് തങ്ങളുടെ ഗാലക്സി ടാബിന്റെ വില 29,000 രൂ‍പയാക്കി കുറച്ചു. നേരത്തെ ഇത് 38,000 രൂപയായിരുന്നു.