ലിങ്ക്ഡ് ഇന്‍ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (21:51 IST)
ലിങ്ക്ഡ് ഇന്‍ താമസിയാതെ തന്നെ മൈക്രോസോഫ്റ്റിന് സ്വന്തമാകും. 26.2 ബില്യണ്‍ ഡോളറിനാണ് ഏറ്റവും വലിയ പ്രൊഫഷനല്‍ നെറ്റുവര്‍ക്കുകളില്‍ ഒന്നായ ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് വാങ്ങുന്നത്. അതായത് ഏകദേശം 1.74 ലക്ഷം കോടി രൂപയ്ക്ക്.
 
എന്റര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലേക്ക് പ്രവര്ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ് ഇന്‍ തങ്ങളുടെ  സ്വന്തമാക്കുന്നത്. ലിങ്ക്ഡ് ഇന്‍ സി ഐ ഒ ജെഫ് വെയ്നാന്‍ ഇനിമുതല്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യാ നാദെല്ലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
 
നിലവില്‍ ലിങ്ക്ഡ് ഇന്നില്‍ 433 മില്യണ്‍ ഉപഭോക്താക്കള്‍ ആണ് ഉള്ളത്. ലിങ്ക്ഡ് ഇന്‍ ബ്രാന്‍ഡ് അതേപടി നിലനിര്‍ത്തും. 
Next Article