രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

Webdunia
ബുധന്‍, 30 മെയ് 2012 (13:05 IST)
PRO
PRO
ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. യു എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 49 പൈസയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഡോളറിനെതിരെ രൂപ 56.16 എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസം രൂപ 55.67 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

ഡോളറിനെതിരെ 56.38 എന്ന നിരക്കാണ് രൂപ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നില.