പാര്‍ട്ടി വക്താക്കളില്‍ ഒരാള്‍ മാത്രമാണ് സന്ദീപ്. അങ്ങനെയൊരാള്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. പല പാര്‍ട്ടികളുമായി വില പേശി കൂടുതല്‍ വിലകൊടുത്ത ഒരു പാര്‍ട്ടിയിലേക്ക് സന്ദീപ് പോവുകയായിരുന്നു. തന്റെ പ്രത്യയശാസ്ത്രത്തെ തൂക്കി വില്‍ക്കാനാണ് 2 ദിവസം സന്ദീപ് ബെംഗളുരുവില്‍ പോയത്. നവംബര്‍ 20ന് വോട്ടെടുപ്പ് കഴിയുമ്പോള്‍ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി തള്ളും.മൂത്താന്‍ തറയുമായി സന്ദീപിന് എന്ത് ബന്ധമാണുള്ളത്. പാര്‍ട്ടി വിടുമ്പോല്‍ നിഴല്‍ പോലും അദ്ദേഹത്തിനുണ്ടാകില്ല. പ്രസ്ഥാനത്തെയും ബലിദാനികളെയും വഞ്ചിച്ചാണ് സന്ദീപ് വാര്യര്‍ പോയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.