യാത്ര നിരക്ക് വെട്ടിക്കുറച്ചിട്ടും വിമാനയാത്രികരുടെ എണ്ണത്തില്‍ വര്‍ധനവില്ല

Webdunia
ഞായര്‍, 11 ഓഗസ്റ്റ് 2013 (13:21 IST)
PRO
യാത്രാനിരക്ക് പരമാവധി വെട്ടിക്കുറച്ചിട്ടും രാജ്യത്തെ വിമാനയാത്രികരുടെ എണ്ണത്തില്‍ വര്‍ധനവില്ല.

യാത്രാനിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കുറവു വരുത്തിയിരുന്നു. ജെറ്റ്‌ എയര്‍വേയ്സ്‌, എയര്‍ഇന്ത്യ തുടങ്ങിയ പ്രമുഖ എയര്‍ലൈനുകളും നിരക്കു ഗണ്യമായി കുറച്ചിരുന്നു.

ഒക്ടോബറോടു കൂടി യാത്രക്കാര്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണു വിമാനക്കമ്പനികള്‍. എന്തായാലും വിമാനക്കമ്പികളുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവ്.