മൊബൈല്‍ ടവറിന്റെ പേരില്‍ 21.18 കോടി കളഞ്ഞു

Webdunia
വെള്ളി, 6 ഏപ്രില്‍ 2012 (11:55 IST)
PRO
PRO
സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 21.18 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. 2005 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ആണ് ഇത്. ടവറുകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കിയതില്‍ വീഴ്ച സംഭവിച്ചത് മൂലമാണ് ഈ നഷ്ടമുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലുവ, കൊടുവള്ളി, കോഴിക്കോട്, കുന്നമംഗലം, കണ്ണൂര്‍ തദ്ദേശ സ്ഥാപനങ്ങളിലെ പാട്ടക്കരാറുകളാണ് സിഎജി പരിശോധിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിട ഉടമകളുമായി മൊബൈല്‍ കമ്പനികള്‍ ഉണ്ടാക്കിയ 301 പാട്ടക്കരാറുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കരാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ലംഘിച്ചതായി സി എ ജി കണ്ടെത്തി.