മുകേഷ് അംബാനി മൂന്നാമത്തെ ധനികനായ സിഇഒ

Webdunia
വെള്ളി, 6 ഫെബ്രുവരി 2009 (09:04 IST)
ലോകത്തിലെ ധനികരായ സിഇഒ മാരെ കണ്ടേത്താന്‍ ഫോര്‍ബ്സ് മാ‍സിക നടത്തിയ സര്‍വേയില്‍ റിലയന്‍സ് ഇന്‍ഡ‌സ്ട്രി ഉടമ മുകേഷ് അംബാനി മൂന്നാമതെത്തി. ഉരുക്കു വ്യവസായ മേഖലയിലെ അതികായനായ ലക്ഷ്മി മിത്തല്‍, അനില്‍ അംബാനി, സുനില്‍ മിത്തല്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ഇന്ത്യാക്കാര്‍

35.9 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി വാറന്‍ ബാഫറ്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് ബാഫറ്റിനെ ധനികനായ സിഇഓ ആയി തിരഞ്ഞെടുക്കുന്നത്. രണ്ടാം സ്ഥാനത്ത് 19.7 ബില്യന്‍ ഡോളറിന്റെ ആസ്തിയുമായി ഒറാക്കിളിന്റെ ലാരി എല്ലിസണാണുള്ളത്.

ജനുവരി 2008 മുതല്‍ റിലയന്‍സിന്റെ ഓഹരികളില്‍ 62 ശതമാ‍നം കുറവുണ്ടായെങ്കിലും 16.8 ബില്യന്‍ ഡോളറിന്റെ ആസ്തി സ്വന്തമാക്കാന്‍ മുകേഷ് അംബാനിക്ക് കഴിഞ്ഞു. പട്ടികയില്‍ നാലാം സ്ഥാനത്താണ് ലക്ഷ്മീ മിത്തല്‍, ആറാം സ്ഥാനം അനില്‍ അംബാനിക്കാണ്.