ലോകമെമ്പാടും ആരാധകരുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച വാള്‍ട് ഡിസ്നി ക്രിക്കറ്റ് പിച്ചിലേക്ക്. ഐ പി എല്‍ ടീമായ മുംബൈ ഇന്ത്യന്‍സുമായി ചേര്‍ന്നാണ് വാള്‍ട് ഡിസ്നി ക്രിക്കറ്റ് ലോകത്തെത്തുന്നത്.
വാള്‍ട് ഡിസ്നി ഇന്ത്യയുമായി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി ഒരു ബ്രാന്‍ഡ് കരാര്‍ ഒപ്പുവച്ചെന്നാണ് റിപ്പോര്‍ട്ട്. വാള്‍ട് ഡിസ്നി കഥാപാത്രങ്ങളുടെ ജനപ്രിയത മുംബൈ ഇന്ത്യന്‍സിന്റെ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നാണ് ടീം അധികൃതര്‍ കരുതുന്നത്.
കഴിഞ്ഞവര്‍ഷം മുംബൈ ഇന്ത്യന്‍സിനെതിരെ നിരവധി വിമര്‍ശനങ്ങളുണ്ടായി. ടീം ഏറെ അഭിനന്ദനങ്ങളും നേടുകയുണ്ടായി. എന്നാല്‍ നമ്മള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. ഇപ്പോള്‍ 2.8 മില്യണ്‍ ഫേസ്ബുക്ക് ആരാധകര്‍ ടീമിനുണ്ട്. ഇത് മറ്റ് ഫാഞ്ചസികളേക്കാള്‍ അധികമാണ്. വാള്‍ട് ഡിസ്നിയുമായുള്ള ബ്രാന്‍ഡ് സംഖ്യം കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സഹായകരമാകും - നിത അംബാനി പറഞ്ഞു.