കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ ഒടുവില്‍ വാക്കുപാലിച്ചു. ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി. 20,000 രൂപയില്‍ താഴെ പ്രതിമാസ ശമ്പളമുള്ള ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയത്.
മല്യയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കരുതുന്ന സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ്സ് കിംഗ്‌ഫിഷറിലുള്ള 1.28 കോടി ഓഹരികള്‍ കഴിഞ്ഞ ദിവസം വിറ്റിരുന്നു. ഇതിലൂടെ ലഭിച്ച 21 കോടി രൂപ ഉപയോഗിച്ചാണ് മല്യ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതെന്നാണ് സൂചന.
ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ നാലിന് മുന്നേ ജൂനിയര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് മല്യ ഉറപ്പുനല്‍കിയിരുന്നു. പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും ഏപ്രില്‍ ഒമ്പതിനും 10 നുമായി ശമ്പള കുടിശ്ശിക വിതരണം ചെയ്യുമെന്നും മല്യ പറഞ്ഞിരുന്നു.